Sat, 6 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : M R Ajith Kumar

എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ ബെ​വ്‌​കോ ചെ​യ​ര്‍​മാ​ന്‍ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റം; മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​മു​ന്ന​യി​ച്ച് എ​ക്‌​സൈ​സ് മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ ബെ​വ്‌​കോ ചെ​യ​ര്‍​മാ​ന്‍ ആ​ന്‍​ഡ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ (സി​എം​ഡി) സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട് എ​ക്‌​സൈ​സ് മ​ന്ത്രി എം.​ലി​ജു. വ​കു​പ്പി​ന്‍റെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ മ​റ്റൊ​രു ഉ​ദ്യോ​ഗ​സ്ഥ​നെ നി​യ​മി​ക്ക​ണ​മെ​ന്നാ​ണ് മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ട​ത്.

ബെ​വ്‌​കോ ചെ​യ​ർ​മാ​ൻ സ്ഥാ​ന​ത്ത് അ​ജി​ത് കു​മാ​ർ എ​ത്തു​ന്ന​തി​ൽ എം.​ലി​ജു നേ​ര​ത്തെ​യും അ​തൃ​പ്‌​തി പ്ര​ക​ട​മാ​ക്കി​യി​രു​ന്നു. എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ സ്ഥാ​ന​ത്തി​നൊ​പ്പ​മാ​ണ് നേ​ര​ത്തേ എം.​ആ​ർ.​അ​ജി​ത് കു​മാ​റി​നെ ബെ​വ്‌​കോ​യു​ടെ ചെ​യ​ർ​മാ​നാ​യും നി​യ​മി​ച്ച​ത്.

എ​ന്നാ​ൽ കേ​ന്ദ്ര അ​ഡ്‌​മി​നി​സ്‌​ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ (സി​എ​ടി) ഉ​ത്ത​ര​വി​നെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ എ​ക്‌​സൈ​സ് ക​മ്മി​ഷ​ണ​ർ ചു​മ​ത​ല​യി​ൽ നി​ന്ന് എം ​ആ​ർ അ​ജി​ത് കു​മാ​റി​നെ നീ​ക്കി​യി​രു​ന്നു. കേ​ഡ​ർ ത​സ്തി​ക​ക​ളി​ൽ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മേ നി​യ​മി​ക്കാ​വൂ എ​ന്നും നി​യ​മ​ന​ത്തി​നും സ്ഥ​ലം​മാ​റ്റ​ത്തി​നു​മ​ട​ക്കം സി​വി​ൽ സ​ർ​വീ​സ് ബോ​ർ​ഡി​ന്‍റെ ശ‌‌ി​പാ​ർ​ശ​യു​ണ്ടാ​വ​ണ​മെ​ന്നു​മാ​യി​രു​ന്നു കേ​ന്ദ്ര അ​ഡ്‌​മി​നി​സ്ട്രേ​റ്റീ​വ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ട്ട​ത്.

എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​ർ എ​ന്ന​ത് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കേ​ഡ​ർ പോ​സ്റ്റാ​ണെ​ന്നും ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് എ​ഡി​ജി​പി റാ​ങ്കി​ലു​ള്ള അ​ജി​ത് കു​മാ​റി​ന് ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റേ​ണ്ടി വ​ന്ന​ത്.

 

Latest News

Corehub Up